Wednesday, August 16, 2006

ആ ഞെട്ടല്‍ നിങ്ങള്‍ക്കു മിസ്സായി !!!

എനിക്കിന്ന്‌ (16-08-06) ചിരിക്കാനുള്ള വകയേറെത്തന്ന ഒരു സംഭവം ഞാനിവിടെ നിങ്ങളോട്‌ പങ്കുവയ്ക്കട്ടേ!

കാന്റീനില്‍ നിന്നും ഞങ്ങള്‍ ബ്രേക്ക്‌ ഫാസ്റ്റിനോടുള്ള പരാക്രമം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ അതാ ഒരു ശുനകന്‍ വരാന്തയില്‍ നല്ല സുഖസുഷുപ്തിയില്‍ അങ്ങിനെ മലര്‍ന്നു കിടക്കുകയാണ്‌ മസ്സിലൊക്കെ പിടിച്ച്‌...നെഞ്ചു വിരിച്ച്‌... അവന്റെ ആ കിടപ്പു കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്‌, അര്‍നോള്‍ഡ്‌ ശിവശങ്കരനെയൊ റാംബോ ചാക്കോച്ചനെയോ മറ്റോ!

നമ്മുടെ ആസ്ഥാന ഛായഗ്രഹകനായ വിനോദാണെങ്കില്‍ എന്തു കണ്ടാലും ഫോട്ടോയെടുക്കണം ഫോട്ടോയെടുക്കണമെന്നു വെമ്പല്‍കൊണ്ടു നടക്കുന്നവനും. കിട്ടിയ ചാന്‍സ്‌ കളയാതെ ആ ശുനകന്റെ അപാരമായ മസ്സിലും ആ ഉറക്കത്തിന്റെ ഉച്ചകോടിയും അവന്‍ തന്റെ മൊബെയില്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനായി ശുനകന്റെ സമീപത്തെക്കു മെല്ലെ മെല്ലെ അടിവച്ചടിവച്ചു നീങ്ങി. എന്തും സംഭവിക്കാം. എന്തിനിത്ര സസ്പന്‍സ്‌ അല്ലേ? വേറൊന്നുമല്ല, ഉറക്കത്തില്‍ ശുനക കേസരി ഒന്നു ഞെട്ടി, അതിനേക്കാള്‍ വലുതായി ഞെട്ടിയതാരെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! നമ്മുടെ ആ.ഫോ* !

ആ ഞെട്ടല്‍ ഷൂട്ട്‌ ചെയ്യാന്‍ എനിക്കൊരു ക്യാമറയുണ്ടായിരുന്നെങ്കില്‍ല്‍ല്‍... ആ സീന്‍ ഇവിടെ നിങ്ങള്‍ക്കു മുന്നില്‍ പങ്കുവെയ്ക്കാമായിരുന്നൂ. ഒരുപാടു ചിരിക്കാന്‍ വക നല്‍കിയ ആ ഞെട്ടല്‍ ഒരൊന്നൊന്നര ഞെട്ടല്‍ തന്നെയായിരുന്നു, നിങ്ങള്‍ക്ക്‌ അതു മിസ്സായിപ്പോയി! പിന്നെയാണവന്‍ കാര്യം പറയുന്നത്‌ "എനിക്കു പട്ടിയെ പേടിയാടാ".

ആസ്ഥാന ഫോട്ടോഗ്രാഫര്‍*

4 comments:

ഫാര്‍സി said...

പട്ടിയെയാണൊ ഫോട്ടോ എടുത്തത്?

Sreejith K. said...

നിക്കേ, ശരിയാണ്. ആ ഞെട്ടല്‍ ഞങ്ങള്‍ക്ക് മിസ്സായി. ഈ ബ്ലോഗ് കൊള്ളാമല്ലോ. ആരും ശ്രദ്ധിച്ചില്ലേ ഇത് ഇതു വരെ?

അഞ്ചല്‍ക്കാരന്‍ said...

പട്ടിക്ക് പോട്ടോക്കാരനെ പേടി
പോട്ടോകാരന് പട്ടിയെ പേടി..
പിന്നെന്തിനായീ പൊല്ലാപ്പ്..

:| രാജമാണിക്യം|: said...

Da.. that PATTI's foto is missing.. hahaha..